പ്രളയദുരിതബാധിതര്‍ക്ക് ഐഡിയയുടെ സേവനം തുടരും

കൊച്ചി: (www.kvartha.com 25.08.2018) പ്രളയദുരിതബാധിതര്‍ക്ക് ഐഡിയയുടെ സേവനം തുടരും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും നെറ്റ് വര്‍ക്ക് മടക്കി കൊണ്ടുവരാന്‍ ഐഡിയക്ക് സാധിച്ചിട്ടുണ്ട്. പ്രളയത്തില്‍ സിംകാര്‍ഡ് പ്രവര്‍ത്തനരഹിതമായ എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും 2018 ഓഗസ്റ്റ് 31 വരെ സൗജന്യമായി സിംകാര്‍ഡുകള്‍ മാറ്റി എടുക്കാം. ഐഡിയ സ്റ്റോര്‍ സന്ദര്‍ശിച്ചാല്‍ സിം മാറ്റി എടുക്കുന്നതിനുള്ള ചാര്‍ജുകള്‍ ഇല്ലാതെ ഈ സേവനം ലഭിക്കുകയും ഇടതടവില്ലാതെ ഐഡിയ സേവനങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഓഗസ്റ്റ് 25ന് നെറ്റ് വര്‍ക്ക് ബ്ലാക്ക് ഔട്ട് ഉണ്ടാകില്ലെന്ന് ഐഡിയ പ്രഖ്യാപിച്ചു. സൗജന്യ, ഡിസ്‌ക്കൗണ്ടഡ് എസ്എംഎസ് പാക്ക് ലഭ്യമായിട്ടുള്ള കസ്റ്റമേഴ്സിന് അന്നേദിവസം ഈ സേവനങ്ങള്‍ അതേപടി ലഭിക്കും. ഇത് കൂടാതെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഐഡിയ കോള്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് സൗജന്യമായി ഈ കോള്‍ ബൂത്തുകളില്‍നിന്ന് ഉറ്റവരുമായി സംസാരിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Idea, Trending, Flood, Business, Idea service continue for flood victims
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?