കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് സന്തത സഹചാരിയും ശിഷ്യനുമായ അനീഷും സഹായിയും ചേര്‍ന്ന്, കൊലയ്ക്ക് പ്രേരിപ്പിച്ചത് ഉഗ്രമന്ത്രവാദിയായ കൃഷ്ണന്‍ കൊലപ്പെട്ടാല്‍ ഇയാളുടെ മാന്ത്രികശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അന്തവിശ്വാസം

ഇടുക്കി: (www.kvartha.com 06.08.2018) വണ്ണപ്പുറം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേര്‍ന്നാണെന്ന് പോലീസ്. ലിബീഷിനെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അനീഷിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

വീട്ടില്‍ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തില്‍ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Idukki murder case; One arrested, Idukki, News, Local-News, Trending, Police, Arrested, Murder, Criminal Case, Crime, Kerala

ഉഗ്രമന്ത്രവാദിയായ കൃഷ്ണന്‍ കൊലപ്പെട്ടാല്‍ ഇയാളുടെ മാന്ത്രികശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്. മുന്‍നിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ ആക്രമിച്ചതോടെ ആടുകള്‍ വാവിട്ട് കരഞ്ഞു. ഇതുകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.

കൃഷ്ണന്‍ മരിച്ചുവെന്നു കരുതി വീട്ടിനുള്ളില്‍ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയില്‍ ശബ്ദം കേട്ട് ആര്‍ഷ (21) ഉണര്‍ന്നു. ഇതോടെ അനീഷുമായി ആര്‍ഷ ഏറ്റുമുട്ടി. ആര്‍ഷയുടെ ചെറുത്തുനില്പിനിടയില്‍ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആര്‍ച്ചയെ കീഴ്‌പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്ക്ടിച്ചു. പിന്നീടാണ് അര്‍ജുനെ (18)അടിച്ചുകൊന്നത്.

എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ അങ്ങനെ കിടന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുവാന്‍ ഇവര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മൃതദേഹങ്ങള്‍ പരിശോധിക്കവേ കൃഷ്ണനും മകന്‍ അര്‍ജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു.

ഇതോടെ വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് ആട്ടിന്‍തൊഴുത്തിനോട് ചേര്‍ന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ജഡങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയും ചെയ്തു. തൊടുപുഴയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അനീഷ്. മറ്റൊരാള്‍ അടിമാലിയിലെ മന്ത്രവാദിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Idukki murder case; One arrested, Idukki, News, Local-News, Trending, Police, Arrested, Murder, Criminal Case, Crime, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?