മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് ഭരണസമിതി

ഉപ്പള (www.evisionnews.co): മംഗല്‍പാടി ഗ്രാമ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കി. പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയായി ഉയര്‍ത്താന്‍ നടപടി സ്വീകരികരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു .

75,000 ജനങ്ങളും രണ്ടു കോടിയിലേറെ തനതു വരുമാനവുമുള്ള മംഗല്‍പാടി പഞ്ചായത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സ്‌പെഷല്‍ ഗ്രേഡ് പദവി ലഭിച്ചിരുന്നു. കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ തിരക്കേറിയ ഉപ്പളപട്ടണം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മംഗല്‍പാടി. മഞ്ചേശ്വരം താലൂക്ക് ആസ്പത്രി നിലകൊള്ളുന്നത് ഇവിടെയാണ്. പഞ്ചായത്ത് ഓഫീസില്‍ ജനത്തിരക്ക് കാരണം പൊതു ജനങ്ങള്‍ക്ക് യഥാസമയം സേവനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. അനുദിനം വികസിക്കുന്ന പഞ്ചായത്തിനെ നഗരസഭയാക്കിയാല്‍ യഥാസമയം മികച്ച സേവനം ലഭ്യമാക്കാനാകുമെന്ന് ഭരണ സമിതി യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജമീല സിദ്ദീഖ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എം മുസ്തഫ, ആയിഷത്ത് ഫാരിസ, അബ്ദുല്‍ റസാഖ്, അംഗങ്ങളായ ഫാത്തിമ, മുഹമ്മദ് ഉപ്പള ഗേറ്റ്, സുജാത ഷെട്ടി, ഷംസാദ് ബീഗം, കെ.പി വത്സരാജ്, ഉമേഷ് ഷെട്ടി, അബ്ദുല്‍ റഹ്മാന്‍, സുഹറ, രേവതി, മഞ്ജുനാഥ, പ്രസാദ് റൈ, സഞ്ജീവ, ബീഫാത്തിമ അബൂബക്കര്‍, അബ്ദുല്‍ ജലീല്‍, ജയ ഷര്‍മിള, ബാലകൃഷ്ണ അമ്പാര്‍, സീനത്ത് ബീഗം സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഫത്താഹ് സ്വാഗതം പറഞ്ഞു.

പഞ്ചായത്തിനെ നഗരസഭയാക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് നിവേദനം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, വികസന സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഫത്താഹ് എന്നിവരാണ് നിവേദനം നല്‍കിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?