സൈന്യത്തിന്റെ വാര്‍ഷികാഘോഷത്തിനിടെ വെനസ്വേലന്‍ പ്രസിഡണ്ടിന് നേരെ വധശ്രമം;വീഡിയോ

വെനസ്വേല:(www.kvartha.com 05/08/2018) വെനസ്വല കാരക്കസില്‍ സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ വെനസ്വേലന്‍ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയ്ക്ക് നേരെ വധശ്രമം. ചടങ്ങില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ പരിപാടി നടക്കുന്നതിനടുത്ത് നിന്നും വന്‍ സ്‌ഫോടന ശബ്ദം കേട്ടത്.

ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മഡൂറോയ്ക്ക് ചുറ്റും കവചം തീര്‍ത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇത് വീഡിയോയില്‍ കാണിന്‍ സാധിക്കുന്നു.

 News, World, Inauguration, Investigates, Murder Attempt, Video, assassinate attempt against Venezuela presidentassassinate attempt against Venezuela president

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊട്ടിത്തെറിച്ചത് സ്‌ഫോടന വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പോലെയുള്ള വസ്തുവാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധത്തിലുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Inauguration, Investigates, Murder Attempt, Video, assassinate attempt against Venezuela president







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?