എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം കുടുംബങ്ങള്‍, റെയില്‍വെ ട്രാക്കുകളും വെള്ളത്തില്‍, ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി

കൊച്ചി: (www.kvartha.com 16.08.2018) എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം കുടുംബങ്ങള്‍. കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ വെള്ളം പെരുകിയതും മഴയ്ക്ക് ശമനമില്ലാത്തതും ജലനിരപ്പ് കൂടാന്‍ കാരണമായി.

ആലുവയിലും സമീപ പഞ്ചായത്തുകളായ കടുങ്ങല്ലൂര്‍, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തന്‍വേലിക്കര, പറവൂര്‍ എന്നിവിടങ്ങളാണ് പൂര്‍ണമായും ഒറ്റപ്പെട്ടത്. ആലുവയില്‍ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

Kerala rains: Aluva most affected in Ernakulam district, Kochi, News, Trending, Rain, Aluva, Family, Flood, Dam, Kerala

സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉള്‍പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

ആലുവ ബൈപ്പാസ് മുതല്‍ അദൈ്വതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ് തുടങ്ങിയവയും വെള്ളത്തിനടയിലായി. റെയില്‍വെ മേല്‍പ്പാലത്തിലും വെള്ളം കയറിയിരിക്കയാണ്. ഗതാഗതം പൂര്‍ണമായും നിറുത്തി. ഉള്‍പ്രദേശങ്ങളില്‍ 10,000 ത്തോളം വീടുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയും തീരദേശ പഞ്ചായത്തായ ഉദയംപേരൂരും മഴക്കെടുതിയില്‍ ഒറ്റപ്പെട്ടു.

തൃപ്പൂണിത്തുറ നഗരസഭയില്‍ എരൂര്‍, കപ്പട്ടിക്കാവ് ,കൊപ്പറമ്പ്, വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം, പാമ്പാടിത്താഴം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണ്. ഭാസ്‌കരന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, എരൂര്‍ കെ.എന്‍.യു.പി.എസ് സ്‌കൂള്‍ , ചൂരക്കാട് ഗവ:യു .പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ഉദയംപേരൂരും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പിറവം, കോതമംഗലം, മൂവാറ്റുപ്പുഴ, പെരുമ്പാവൂര്‍ എന്നീ മേഖലകളും വെള്ളത്തിനടയിലായി. ജില്ലയിലെ പല മേഖലകളിലും വൈദ്യുതി നിലച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala rains: Aluva most affected in Ernakulam district, Kochi, News, Trending, Rain, Aluva, Family, Flood, Dam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?