എയറോ ഇന്ത്യയെ ബംഗലൂരുവില്‍ നിന്ന് മാറ്റുന്നത് കര്‍ണാടകയെ കൂടുതല്‍ മുറിവേല്പിക്കും: സിദ്ധരാമയ്യ
ബംഗലൂരു: (www.kvartha.com 12.08.2018) എയറോ ഇന്ത്യയെ ബംഗലൂരുവില്‍ നിന്ന് മാറ്റുന്നതിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തിന്റെ ഈ നീക്കം കര്‍ണാടകയെ കൂടുതല്‍ മുറിവേല്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈയടുത്ത കാലത്തായി നിരവധി പ്രതിരോധ പ്രൊജക്ടുകള്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നു.
1996ലാണ് എയറോ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ചത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഏവിയേഷന്‍ എക്‌സിബിഷനും എയര്‍ ഷോയും ആയിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം വരെ എയറോ ഇന്ത്യ ബംഗലൂരുവിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ എയറോ ഇന്ത്യ ലഖ് നൗവിലേയ്ക്ക് മാറ്റുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ എയറോ ഇന്ത്യ സംഘടിപ്പിക്കുമെന്നാണ് സൂചന.
ശനിയാഴ്ച അലിഗഡില്‍ നടന്ന ഒരു പരിപാടിയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോട് എയറോ ഇന്ത്യ ലഖ് നൗവിലേയ്ക്ക് മാറ്റുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പ്രതിരോധ ഉല്പാദന മേഖലയെ ഇത് പുഷ്ടിപ്പെടുത്തുമെന്നാണ് ആദിത്യനാഥിന്റെ വാദം.
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ണാടകയ്ക് പ്രധാന പ്രതിരോധ പ്രൊജക്ടുകള്‍ നഷ്ടമാവുകയാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Aero India, first held in 1996, is the country's biennial air show and aviation exhibition. It is being held in Bengaluru since its inception but this year reports of it being held in Lucknow in October-November are doing the rounds.

Keywords: National, Aero India, Bengaluru, Karnataka
Powered by Info News For You

Comments
Post a Comment