പുഴയില്‍ ഒഴുക്കില്‍പെട്ടയാളെ രക്ഷപ്പെടുത്തി

പൊയ്‌നാച്ചി: (www.kasargodvartha.com 17.08.2018) പുഴയില്‍ ഒഴുക്കില്‍പെട്ടയാളെ നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ബേഡകം ബീംബുങ്കാലിലെ ചന്ദ്രന്‍ (40) ആണ് കരിച്ചേരി പുഴയില്‍ വ്യാഴാഴ്ച രാവിലെ ഒഴുക്കില്‍പ്പെട്ടത്. പാലത്തിനടിയിലേക്കുള്ള വഴിയിലൂടെ ഒരാള്‍ പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

ഇതിനു പിന്നാലെയാണ് രക്ഷപ്പെടുത്തണമെന്ന നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയത്. ഈ സമയം പുഴക്കരയിലെ വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ചന്ദ്രന്‍. നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ചാണ് ചന്ദ്രന്‍ തിരിച്ചുകയറിയത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി. ചന്ദ്രനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Poinachi, Top-Headlines, Rain, River, Bedakam, Man drowned in River rescued by natives 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?