മന്ത്രിയുടെ വാക്കിന് പുല്ലുവില: ആഗസ്ത് ഒന്നിന് തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഇനിയും തീര്‍ന്നില്ല


കാഞ്ഞങ്ങാട് (www.evisionnews.co): നഗരത്തില്‍ നീണ്ടുപോകുന്ന കെ.എസ്.ടി.പി റോഡ് പ്രവൃത്തി ആഗസ്റ്റ് ഒന്നിന് പൂര്‍ത്തീകരിക്കണമെന്ന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ വാക്കിന് പുല്ലുവില. നീളുന്ന കെ.എസ്.ടി.പി റോഡ് പ്രവൃത്തി കാരണം ജനംവട്ടം കറങ്ങിയതോടെ മന്ത്രി നേരിട്ട് കെ.എസ്.ടി.പി ഉദ്യോഗസ്ഥരെയും കരാറെടുത്ത കമ്പനി അധികൃതരെയും കഴിഞ്ഞ മാസം കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി നഗരത്തിലെ റോഡ് ഉടന്‍ പ്രവര്‍ത്തി പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം നടക്കുന്ന ടൈല്‍സ് പാകുന്ന പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. കെ.എസ്.ടി.പി റോഡ് പ്രവൃത്തി നീളുന്നതോടെ ദുരിതത്തിലാകുന്നത് വ്യാപാരികളും കാഞ്ഞങ്ങാട് നഗരവാസികളുമാണ്. തൂണുകള്‍ മാറ്റിവെക്കുന്ന ജോലി പൂര്‍ത്തിയായതിനാല്‍ നഗരത്തിലെ വൈദ്യുതി മുടക്കത്തിന് ശമനമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൂന്നു ദിവസങ്ങളിലായി കോട്ടച്ചേരിയില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിവെച്ചതിനാല്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?