സദാചാര ഗുണ്ടാഅക്രമം: ബൈക്ക് തടഞ്ഞ് യുവാവിനെ മര്‍ദിച്ചതായി പരാതി

തൃക്കരിപ്പൂര്‍ (www.evisionnews.co): ബൈക്കില്‍ പോവുകയായിരുന്ന യുാവിനെ മര്‍ദിച്ചതായി പരാതി. മാവിലാക്കടപ്പുറം സ്വദേശി സൈനുല്‍ ആബിദിനെ (40)യാണ് മര്‍ദനമേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ് സംഭവം. തെക്കെ തൃക്കരിപ്പൂരിലെ ഉടുമ്പുന്തലയിലുള്ള വിവാഹ വീട്ടില്‍പോയി ബൈക്കില്‍ വരുമ്പോഴാണ് അക്രമമുണ്ടായത്.
 
ബീരിച്ചേരിയില്‍ എത്തിയപ്പോള്‍ റെയില്‍വേ ഗേറ്റ് അടഞ്ഞിരുന്നു. ഗേറ്റിന് തൊട്ടു മറുഭാഗത്തുള്ള കൂലേരിയിലാണ് ആബിദിന്റെ ഭാര്യ വീട്. ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൊബൈല്‍ ഫോണില്‍ വിളിച്ചുപറയുന്നതിനിടെ പരിസരത്തുണ്ടായിരുന്ന നാലംഗ സംഘം ആരെയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് അസഭ്യം പറയുകയും തുടര്‍ന്ന് ബൈക്കില്‍ നിന്നു തള്ളിവീഴ്ത്തി മര്‍ദിച്ചുക്കുകയുമായിരുന്നുവെന്ന് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?