ഭര്‍തൃമതിയായ യുവതിയെയും മൂന്നു പെണ്‍മക്കളെയും ക്രൂരമായി കൊന്നു: കാമുകന്‍ പിടിയില്‍


കാന്‍പൂര്‍ (www.evisionnews.co): കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍തൃമതിയായ യുവതിയെയും മൂന്നു പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തി. ഇറ്റാവയിലെ കാന്‍ഷിറാം കോളനിയില്‍ താമസിക്കുന്ന 30 വയസുകാരിയായ യുവതിയുടെ കാമുകന്‍ അണ്ണയും സുഹൃത്തുമാണ് 24 മണിക്കൂറിനുള്ളില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് താഴെയുള്ള റോഡരികില്‍ കിടക്കുന്ന നിലയില്‍ മൂന്ന്, നാല്, ഏഴ് വയസ്സുളള മൂന്നു കുഞ്ഞുങ്ങളുടെ ശരീരം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് യുവതിയുടെ ശരീരവും കണ്ടെത്തി. 

കണ്ടെത്തുമ്പോള്‍ ഏഴു വയസ്സുകാരിക്ക് ജീവനുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. അതിവേഗത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അയല്‍വാസികളെയും സംശയമുള്ളവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്തു. ഇതോടെ കൂട്ടക്കൊല പുറത്തു വന്നു. കാമുകി തന്നെ ചതിച്ചതിനാലാണ് കൊന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തി. തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറി യുവതിയെ ആക്രമിച്ചു കൊന്നു. പിന്നീട് മൂന്നു പെണ്‍കുട്ടികളെയും താഴേയ്ക്ക് വലിച്ചെറിഞ്ഞു. 24 മണിക്കൂറികം പ്രതികളെ പിടിക്കാനായത് പോലീസിന്റെ മിടുക്കാണെന്ന് കാന്‍പൂര്‍ ഐജി അലോക് സിങ് പറഞ്ഞു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?