ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ തലയില്‍ ഭര്‍ത്താവ് നിലവിളക്കുകൊണ്ടിടിച്ചു

ആറ്റിങ്ങല്‍: (www.kvartha.com 30.08.2018) ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ തലയില്‍ ഭര്‍ത്താവ് നിലവിളക്കുകൊണ്ടടിച്ചു പരിക്കേല്‍പിച്ചു. ആറ്റിങ്ങല്‍ അയിലം മൂലയില്‍ വീട്ടില്‍ ശാലിനിയെയാണ് (32) ഭര്‍ത്താവ് ബിജു (38) നിലവിളക്കുകൊണ്ടിടിച്ച് പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച ശാലിനി രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നതായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ബിജുവിനെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Husband attacks wife with Nilavilakku, Crime, Criminal Case, attack, Wife, Injured, Hospital, Treatment, Police, Case, Custody, News, Local-News, Kerala

അതേസമയം ബിജുവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband attacks wife with Nilavilakku, Crime, Criminal Case, attack, Wife, Injured, Hospital, Treatment, Police, Case, Custody, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?