ഭാര്യയുമായുള്ള കലഹത്തിനിടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു മക്കളെ പിതാവ് പുഴയിലെറിഞ്ഞുകൊന്നു
ഹൈദരാബാദ്: (www.kvartha.com 06.08.2018) ഭാര്യയുമായുള്ള കലഹത്തിനിടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു മക്കളെ പിതാവ് പുഴയിലെറിഞ്ഞുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിനുശേഷം പ്രതി വെങ്കിടേഷ് ഒളിവിലാണ്. ഇയാളുടെ മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരാണ് കൊല്ലപ്പെട്ടത്.
വെങ്കിടേഷിന്റെ ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ പുഴയില്‍ എറിഞ്ഞത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അമരാവതിയെ ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണെന്ന് പോലീസ് പറഞ്ഞു. മക്കളെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്ന് അമരാവതി പോലീസിനോട് പറഞ്ഞു. മൂന്നു കുട്ടികളുടെയും മൃതദേഹം പുഴയിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, പ്രതി വെങ്കിടേഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും പിന്നാലെ അമരാവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ വെങ്കിടേഷ് ഇയാളുടെ ഭാര്യയേയും മക്കളെയും തിരിച്ചു കൊണ്ടുവരികയായിരുന്നു. വരുന്ന വഴിയ്ക്ക് വീണ്ടും ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ പ്രകോപിതനായ വെങ്കിടേഷ് കുട്ടികളെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇയാള്‍ മദ്യത്തിനടിമയാണെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Allegedly Threw 3 Sons Into River After Fight With Wife, Bodies Found, Hyderabad, News, Local-News, Murder, Crime, Criminal Case, River, Police, Case, Missing, National, Video.

Powered by Info News For You

Comments
Post a Comment