കേരളത്തെ നെഞ്ചോട് ചേര്‍ത്ത് അറബ് രാജ്യങ്ങള്‍

സഫ് വാന്‍ തുരുത്തി 

(www.kvartha.com 20/08/2018)
നൂറ്റാണ്ടുകള്‍ക്ക് ശേഷം ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം അഭിമുഖീകരിച്ചത്. നിരവധി മനുഷ്യ ജീവനുകളാണ് ശക്തമായ പേമാരിയില്‍ പൊലിഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് സ്വന്തം വീടും, നാടും, മണ്ണും, ഉടുത്തുമാറാനുള്ള വസ്ത്രങ്ങള്‍ വരെ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്.

ഇത്രയും ഭയാനകമായ പ്രകൃതി ദുരന്തം കേരളം സാക്ഷ്യം വഹിക്കുകയും നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഐക്യരാഷ്ട്ര സഭ പോലും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നിരുന്നു.


കേരളത്തിന് കാരുണ്യ കരങ്ങളുമായി യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ കേരള ജനതയുടെ ദുഃഖത്തില്‍ ഒപ്പം നില്‍ക്കുകയാണ്. സാമ്പത്തിക സഹായവും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും തന്റെ സ്വന്തം ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് മലയാളത്തിലടക്കം പോസ്റ്റുചെയ്ത ആശ്വാസ വാക്കുകള്‍ക്ക് കേരള ജനത ഒന്നടങ്കം ആ രാജ്യത്തിനോടും, ഭരണാധികാരികളോടും എഴുന്നേറ്റ് നിന്ന് നന്ദി പറയുകയാണ്.

'അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും കൂടെയുണ്ടായിരുന്നു' ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകളാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അന്നം തരുന്ന, കേരളത്തിന്റെ പിന്നോക്കാവസ്ഥയെ ഉയര്‍ച്ചയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യത്തിന്റെ ഭരണാധികാരി. അഭിമാനിക്കാം ഓരോ പ്രവാസിക്കും താന്‍ ജോലിചെയ്യുന്ന രാജ്യത്തിന്റെ ഭരണാധികാരിയെ ഓര്‍ത്ത്.

ഞങ്ങള്‍ അതിജീവിക്കും കേരളം ഒറ്റക്കെട്ടായി പറയുമ്പോള്‍ എടുത്ത് പറയേണ്ട ഒരു വിഭാഗമുണ്ട്. ഒറ്റ രാത്രികൊണ്ട് ഒരു ലക്ഷത്തോളം മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി കേരളത്തിന്റെ ആര്‍മിയായി മാറി മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ മത്സ്യ തൊഴിലാളികള്‍. അതായത് കടലിന്റെ മക്കള്‍. കേരളം ഇന്ന് അവരോട് കടപ്പെട്ടിരിക്കുകയാണ്.

മത്സ്യ തൊഴിലാളികളുടെ കരങ്ങളാല്‍ രക്ഷപ്പെട്ട ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകള്‍ 'രണ്ട് മത്സ്യ തൊഴിലാളികള്‍ വന്ന ഒരു വള്ളത്തിലാണ് എന്നേയും കുടുംബത്തെയുമടക്കം 15 പേരെ ഒരു തുരുത്തില്‍ നിന്നും കരക്കെത്തിച്ചത്. വള്ളത്തിന്റെ പോക്ക് കണ്ട് ഭയന്ന് കരഞ്ഞു തുടങ്ങിയവരോട് അവര്‍ പറഞ്ഞത്' പേടിക്കണ്ടാ...ഞങ്ങളുള്ളപ്പോള്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല' ഞങ്ങളിത് കുറെ കണ്ടതാണ്. എന്താ പറയുക വാക്കുകളില്ല മറക്കില്ല ഒരിക്കലും'

അതെ മറക്കില്ല ഒരിക്കലും ലോക മലയാളികള്‍ അത്രമേല്‍ കടപ്പാടുണ്ട്. ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കും കുത്തൊഴുക്കിന് മുമ്പിലും പതറാതെ നെഞ്ചും വിരിച്ച് ഉപജീവനം തേടുന്ന കടലിന്റെ മക്കള്‍ക്ക് ഒരു ബിഗ് സല്യൂട്ട്. എട്ടുലക്ഷത്തിന് മുകളില്‍ ആളുകളാണ് വിവിധ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്. അവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വെള്ളം മറ്റു നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി രാജ്യത്തിനകത്തും പുറത്തുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ കീഴില്‍ ജാതി, മത, വര്‍ഗ, വര്‍ണ്ണ, ദേശ, ഭാഷ, രാഷ്ട്രീയ ഭേദമന്യേ പരസ്പരം കൈകോര്‍ക്കുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ അവരുടേതായ സഹായങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. കേരളത്തിന്റെ ഐക്യം ലോകത്തിന് മുമ്പില്‍ മാതൃകയാവുകയാണ്. അതിജീവിക്കണം. ഒറ്റക്കെട്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Flood, Bahrain, Gulf, Country, Helping Hand, Arab Countries, Arab Countries Helping Hand With Millions for God's Own Country. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?