തൂങ്ങി മരിച്ച ഭാര്യയ്‌ക്കൊപ്പം ഒരു രാത്രി കഴിഞ്ഞു; പിറ്റേദിവസം ആത്മഹത്യചെയ്യാനായി റെയില്‍വേ ട്രാക്കിനടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക പരാധീനതയാണെന്ന് യുവാവ് പോലീസിനോട്

ഉദുമ: (www.kasargodvartha.com 16.08.2018) ഉദുമ പാക്യാരയില്‍ പേപ്പര്‍ പ്ലേറ്റ് യൂണിറ്റില്‍ ജോലിചെയ്തുവന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൂങ്ങി മരിച്ച ഭാര്യയ്‌ക്കൊപ്പം ഒരു രാത്രി കഴിഞ്ഞതായും, പിറ്റേദിവസം രാവിലെ കുളിച്ച് ആത്മഹത്യചെയ്യാനായി റെയില്‍വേ ട്രാക്കിനടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയും ചെയ്ത ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മരണത്തിന് കാരണമായ സംഭവങ്ങള്‍ പുറത്തുവന്നത്.
Death, Husband, Obituary, Husband, Police, Custody, News, Uduma, Kasaragod, Kerala, Death, Women found dead, Husband in police custody, Man try to commit suicide due to financial problem

പാക്യാരയിലെ പേപ്പര്‍ പ്ലേറ്റ് യൂണിറ്റിലെ ജോലിക്കാരിയായ ചത്തീസ്ഗഢ് കൊണ്ടഗോണ്‍ വിസാരംഗ്പൂര്‍ സല്‍ന മച്ചലിയിലെ ചിന്ത നേത്തം (22) എന്ന യുവതിയെയാണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക്യാരയിലെ റഷീദിന്റെ ഔട്ട് ഹൗസിലാണ് ചിന്തയും ഭര്‍ത്താവ് ജിത്തു (30) വും താമസിച്ചുവന്നിരുന്നത്. നേരത്തെ ബദിയടുക്കയില്‍ ജോലിചെയ്തുവന്ന ജിത്തുവിനേയും ഭാര്യയേയും 24,000 രൂപ ശമ്പളം നല്‍കുമെന്ന് പറഞ്ഞാണ് ഉദുമയിലെ പേപ്പര്‍ പ്ലേറ്റ് യൂണിറ്റിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ തങ്ങള്‍ക്ക് 6,000 രൂപ മാത്രമാണ് നല്‍കിയതെന്നാണ് പോലീസ് കസ്റ്റഡിയിലുള്ള ജിത്തു മൊഴിനല്‍കിയത്.

വ്യാഴാഴ്ച നാട്ടിലേക്ക് പോകാനായി ഇവര്‍ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്തിരുന്നു. സാമ്പത്തിക പ്രയാസം കാരണം രണ്ട് പേരും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജിത്തു പറയുന്നുണ്ട്. എന്നാല്‍ ബുധനാഴ്ച വൈകിട്ട് തന്നെ ജിത്തുപുറത്തുപോയ സമയത്ത് ചിന്ത നേത്തം തൂങ്ങിയതായാണ് ജിത്തു പറയുന്നത്. താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ടതായും ഉടന്‍തന്നെ കെട്ടഴിച്ച് മുറിയില്‍ കിടത്തുകയുമായിരുന്നു. മദ്യലഹരിയിലായതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും യുവാവ് പറയുന്നു.

രാത്രി മരിച്ച ഭാര്യയോടൊപ്പം തന്നെയാണ് കിടന്നുറങ്ങിയത്. പിറ്റേദിവസം രാവിലെ താനും മരിക്കാന്‍ തീരുമാനിക്കുകയും ഉദുമ പള്ളത്തെത്തി നന്നായി മദ്യപിക്കുകയും ട്രെയിനിന് മുന്നില്‍ചാടി മരിക്കാനായി പള്ളത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. ഇതിനിടെ വീട്ടുകാര്‍ യുവാവ് തനിച്ച് പുറത്തുപോകുന്നത്കണ്ട് ഭാര്യയെ അന്വേഷിച്ചപ്പോഴാണ് വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്. താഴെ പായയില്‍ ഭാര്യയെ കിടത്തി മുഖംവരെ എത്തുന്ന രീതിയില്‍ പുതപ്പിച്ച നിലയിലായിരുന്നു.

യുവാവിന് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം പരിയാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.

Related News:
യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതാണെന്നും തൂങ്ങിയ ഭാര്യയെ അഴിച്ചു കിടത്തിയതാണെന്ന് ഭര്‍ത്താവിന്റെ മൊഴി; യുവാവ് കസ്റ്റഡിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Death, Husband, Obituary, Husband, Police, Custody, News, Uduma, Kasaragod, Kerala, Death, Women found dead, Husband in police custody.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?