കാണാതായ നാലംഗ കുടുംബത്തിന്റേത് കൊലപാതകം; മൃതദേഹങ്ങള്‍ കുഴിയില്‍ നിന്നും പുറത്തെടുത്തു

കോട്ടയം: (www.kvartha.com 01.08.2018) ഇടുക്കി കാളിയാര്‍ കമ്പകകാനം മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിന്റേത് കൊലപാതകം തന്നെ. വീടിന്റെ പിറകില്‍ മണ്ണുമൂടിയനിലയില്‍ കണ്ടെത്തിയ കുഴിയില്‍ നിന്നും നാലുപേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കമ്പകകാനം കാനാത്ത് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ ആദര്‍ശ് (18) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വീടിന് പിറകില്‍ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കുഴിയാണെന്ന് മനസിലായി.

Missing families dead body found, Kottayam, Dead Body, Murder, Crime, Criminal Case, Police, Probe, Thodupuzha, News, Local-News, Kerala

കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.

തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing families dead body found, Kottayam, Dead Body, Murder, Crime, Criminal Case, Police, Probe, Thodupuzha, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?