ഫറൂഖ് അബ്ദുള്ളയുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ആളെ സുരക്ഷാ സേന വെടിവച്ചു കൊന്നു

ശ്രീനഗര്‍: (www.kvartha.com 04.08.2018) ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ആളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. പ്രധാന കവാടം വഴി വീടിനുള്ളിലേക്ക് പ്രവേശിച്ച അക്രമി, തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തത്. ശനിയാഴ്ച രാവിലെ 9.30മണിയോടെയാണ് സംഭവം.

പ്രാഥമിക നിഗമനത്തില്‍ സംഭവം ഭീകരാക്രമണമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജമ്മു പോലീസ് സൂപ്രണ്ട് വിവേക് ഗുപ്ത പറഞ്ഞു. സംഭവത്തില്‍ സുരക്ഷാസേനാംഗമായ ഒരാള്‍ക്കു പരിക്കേറ്റതായും ഇദ്ദേഹം അറിയിച്ചു.

Security guards shoot dead unarmed intruder at Farooq Abdullah’s house in Jammu, Srinagar, Jammu, Kashmir, Gun attack, Dead, Terror Attack, Injured, Twitter, National, Politics

കാറിലെത്തിയ അക്രമി ഫറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ വീട്ടിലെ വസ്തുക്കള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവസമയത്ത് ഫറൂഖ് അബ്ദുള്ള വീട്ടിലുണ്ടായിരുന്നില്ല. അതിനിടെ സംഭവത്തെക്കുറിച്ച് അറിഞ്ഞുവെന്നും താനും പിതാവും ഭട്ടിന്‍ഡയിലാണെന്നും ഫാറൂഖിന്റെ മകന്‍ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. അക്രമി മുന്‍വശത്തെ വാതില്‍വഴി വീടിനുള്ളില്‍ പ്രവേശിച്ചുവെന്നും മുകളിലത്തെ നില വരെയെത്തിയെന്നും ഒമര്‍ അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ കില്ലോറ ഗ്രാമത്തില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ചു ലഷ്‌കറെ തയിബ ഭീകരരെ വധിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം കില്ലോറ ഗ്രാമം വളഞ്ഞപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഡിജിപി എസ്.പി.വൈദ് അറിയിച്ചു. കഴിഞ്ഞദിവസം സോപൂര്‍ ജില്ലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Security guards shoot dead unarmed intruder at Farooq Abdullah’s house in Jammu, Srinagar, Jammu, Kashmir, Gun attack, Dead, Terror Attack, Injured, Twitter, National, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?