റോഹിംഗ്യന്‍ കൂട്ടക്കൊല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട യു എന്‍ റിപ്പോര്‍ട്ട് തള്ളി മ്യാന്മാര്‍; കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മുതിര്‍ന്ന സൈനികമേധാവികളെ വിചാരണ ചെയ്യാനുള്ള നിര്‍ദ്ദേശവും തള്ളി

നയ്പിഡാവ്: (www.kvartha.com 30.08.2018) റോഹിംഗ്യന്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎന്‍ ആവശ്യം മ്യാന്‍മര്‍ തള്ളി. അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സൈനിക മേധാവി മിന്‍ ആങ്ങ് ഹെയിലിങ്ങിനെയും അഞ്ച്് സീനിയര്‍ കമാന്‍ഡര്‍മാരെയും യു എന്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ ചെയ്യാന്‍ മ്യാന്മാറിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.


പീഡനത്തിനിരയായി പലായനം ചെയ്ത 857 പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യു എന്നിന്റെ പ്രത്യേക അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടാളം റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ക്ക് തീവെക്കുകയും ആളുകളെ കൂട്ടക്കൊല ചെയ്യുകയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യു എന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്ന് മ്യാന്മാര്‍ സൈനിക വക്താവ് സോ ഹാറ്റി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Massacre, UN, Murder, Myanmar, Report, Rohingya, Rejects, Rohingya Massacre: Myanmar rejects UN report. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?