യുവജനയാത്ര: കാസര്‍കോട് മുനിസിപ്പല്‍ സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന യൂത്ത് ലീഗ് നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്തുന്ന യുവജന യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കാസര്‍കോട് മുനിസിപ്പല്‍ സംഘാടക സമിതി രൂപീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ സഹിര്‍ അസിഫ്, എ.എ അബ്ദുറഹ്മാന്‍, സി.എ അബ്ദുല്ലക്കുഞ്ഞി, ഫൈസല്‍, മുഹസിന്‍, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോ അടുക്കത്ത്ബയല്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി, റഹീം തിരുത്തി, നജീബ് ചേരങ്കൈ, കെ.എം അബ്ദുറഹ്മാന്‍, മമ്മു ചാല, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, കലീം അബൂബക്കര്‍, ഹബീബ് തുരുത്തി പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment