സൈനബ ഉമ്മയ്ക്ക് തൊണ്ണൂറാം വയസിലും ആഗ്രഹം, പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ പങ്കാളിയാകണമെന്ന്

കാഞ്ഞിരപ്പള്ളി: (www.kvartha.com 04.08.2018) ഒരുവട്ടം കൂടി ആ പുണ്യ ഭൂമിയിലെത്തി പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ സൈനബ ഉമ്മയ്ക്ക് തൊണ്ണൂറാം വയസിലും ആഗ്രഹം. ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മം സൗദി അറേബ്യയിലെ മക്കയില്‍ നടക്കുമ്പോള്‍ അന്‍പത്തിയേഴു വര്‍ഷം മുമ്പ് കപ്പല്‍മാര്‍ഗം ഭര്‍ത്താവിനൊപ്പം ഹജ്ജിനു പോയതിന്റെ സ്മരണയിലാണ് ഇവര്‍.

ഇപ്പോള്‍ ഹജ്ജിനു പോകുന്നത് വിമാന മാര്‍ഗമാണ്. പണ്ട് കപ്പല്‍മാര്‍ഗമാണ് പോയിരുന്നത്. ഇപ്പോള്‍ 90 വയസിലെത്തി നില്‍ക്കുന്ന ഇവര്‍ 33 വയസുള്ളപ്പോള്‍ 1961 ലാണ് ഭര്‍ത്താവ് ഇടുക്കി പെരുവന്താനം ഇരിക്കാട്ട് വീട്ടില്‍ സെയ്തുമുഹമ്മദ്, നാരകത്തും കാട്ടില്‍ അബ്ദുല്‍ അസീസ് അടക്കം 35 പേരോടൊപ്പം ഹജ്ജ് കര്‍മ്മത്തിനായി പോയത്.

Sainaba Umma about Hajj, Saudi Arabia, News, Religion, Hajj, Idukki, Ship, Dead Body, Kerala

കപ്പല്‍മാര്‍ഗം ഹജ്ജിനു പോയവരില്‍ ജീവിച്ചിരിക്കുന്നവരില്‍ അപൂര്‍വം ഒരാളാണ് സൈനബ ഉമ്മ. തന്നോടൊപ്പം ശേഖമ്മ എന്നൊരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് ഇവര്‍ ഓര്‍ക്കുന്നു.
പെരുവന്താനത്തു നിന്നും സഹോദരങ്ങളോടും ബന്ധുക്കളോടും ഒക്കെ യാത്ര പറഞ്ഞ് ബാഗുകളും ഒക്കെയായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി. ഇവിടെ നിന്നും ട്രെയിനില്‍ നാലു ദിവസം യാത്ര ചെയ്ത് ബോംബെയിലെത്തി. ബോംബെയില്‍ നിന്നാണ് കപ്പലില്‍ കയറിയത്.

ഒന്‍പതാം ദിവസം സൗദി അറേബ്യയിലെ ദമാമിലെത്തി. ആദ്യമായുള്ള കപ്പല്‍യാത്രയാണെങ്കിലും വലിയ ഭീതിയൊന്നും തോന്നിയില്ലെന്ന് ഇവര്‍ പറയുന്നു. തൊടുപുഴ, കാഞ്ഞാര്‍, മൂവാറ്റുപുഴ, പുലിപ്പാറ, വേക്കല്‍, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ ഇവരോടൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കപ്പലില്‍ വെച്ച് ചിലര്‍ അസുഖം ബാധിച്ച് മരിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ കടലിലേക്ക് എറിഞ്ഞു. ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവര്‍ മരണാന്തര കര്‍മ്മങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൂടി ഒപ്പം കൊണ്ടു പോകും.

മക്കയിലെ ഹിറ ഗുഹയും സ പാമര്‍ ഫയും സംസം കിണറുമൊക്കെ ഇന്നും ഇവര്‍ ഓര്‍ക്കുന്നുണ്ട്. നാലു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. പതിനഞ്ചു മക്കളില്‍ അഞ്ചു പേര്‍ മരിച്ചു. അല്പം കേള്‍വി കുറവുണ്ടെന്നല്ലാതെ കാര്യമായ അസുഖമെന്നും ഇവര്‍ക്കില്ല. അഞ്ചു നേരത്തെ നമസ്‌ക്കാരവും ഖുര്‍ ആന്‍ പാരായണവും ദിവസവും നടത്തുന്നുണ്ട്.

രണ്ടു മാസം നീണ്ടു നിന്ന ഹജ്ജ് യാത്രയിലെ അനുഭവങ്ങളും വിശേഷങ്ങളും ഈ സംഘത്തിന്റെ തലവനായിരുന്ന പരേതനായ പെരുവന്താനം അബ്ദുല്‍ അസീസ് നാരകത്തും കാട്ടിലിന്റെ ഡയറി കുറിപ്പിലുണ്ട്. ഈ ഡയറി കുറിപ്പ് ഇദ്ദേഹത്തിന്റെ മക്കള്‍ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

Keywords: Sainaba Umma about Hajj, Saudi Arabia, News, Religion, Hajj, Idukki, Ship, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?