'ഇവളേയും കളിയില്‍ എടുത്തോ'; ആ ഫോട്ടോ പുറത്തുവിട്ടതും കോഹ് ലിയുടെ ഭാര്യ അനുഷ്‌കയ്‌ക്കെതിരെ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

ലണ്ടന്‍: (www.kvartha.com 08.08.2018) 'ഇവളേയും കളിയില്‍ എടുത്തോ', ഇപ്പോള്‍ ഹിറ്റായിരിക്കുന്ന ആ ഫോട്ടോ പുറത്തുവിട്ടതും കോഹ് ലിയുടെ ഭാര്യ അനുഷ്‌കയ്‌ക്കെതിരെ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ ഭാര്യയെന്ന നിലയില്‍ ടീമിന്റെ 'പ്രഥമ വനിത'യാണോ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനെല്ലാം പുറമെ, ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെ ഫോട്ടോ എടുക്കുമ്പോള്‍ ഏറ്റവും പിന്നില്‍ നിര്‍ത്തിയതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നു. ക്യാപ്റ്റന്‍ കോഹ് ലി, പരിശീലകന്‍ രവി ശാസ്ത്രി, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ക്ക് മുന്‍നിരയില്‍ ഇടമുള്ളപ്പോഴാണ് വൈസ് ക്യാപ്റ്റന്‍ രഹാനെയെ ഏറ്റവും പിന്നില്‍ കൊണ്ടുപോയി നിര്‍ത്തിയതെന്നാണ് ഇവരുടെ വിമര്‍ശനം.

Anushka Sharma Poses With Team India. Twitter Lashes Out At Cricket Board, London, Cricket, Photo, Social Network, Criticism, Bollywood, Actress, Virat Kohli, BCCI, Sports, World

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നല്‍കിയ വിരുന്നിനുശേഷമെടുത്ത ചിത്രത്തില്‍ ടീമിന്റെ മുന്‍നിരയില്‍ കോഹ് ലിക്കൊപ്പം അനുഷ്‌കയെയും കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. എന്നാല്‍ ടീമിലെ മറ്റു താരങ്ങളുടെ ഭാര്യമാരാരും തന്നെ ചിത്രത്തിലില്ലതാനും! വിരുന്നിനു പിന്നാലെ ബിസിസിഐയാണ്, 'ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍' എന്ന കുറിപ്പോടെ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് അനുഷ്‌ക ടീം ഇന്ത്യയുടെ 'പ്രഥമ വനിത'യാണോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായത്. അതേസമയം, മൂന്നാം ടെസ്റ്റ് കഴിയുന്നതുവരെ ഭാര്യമാരെയും വനിതാ സുഹൃത്തുക്കളെയും ഇംഗ്ലണ്ടിലേക്കു കൊണ്ടുവരുന്നതിന് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ കോഹ് ലിയുടെ ഭാര്യ മാത്രം എങ്ങനെ ടീമിനൊപ്പമെത്തി എന്നാണ് ആരാധകരുടെ ചോദ്യം.

ഇന്ത്യന്‍ ടീമിന് ഔദ്യോഗികമായി ഹൈക്കമ്മിഷന്‍ നല്‍കിയ വിരുന്നില്‍ കോഹ് ലിയുടെ ഭാര്യ എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യവും ഉയരുന്നു. അതിന് ടീം മാനേജ്‌മെന്റ് അനുമതി നല്‍കിയതാണെങ്കില്‍ മറ്റു താരങ്ങളുടെ ഭാര്യമാര്‍ എവിടെയെന്നും ഇവര്‍ ചോദിക്കുന്നു.

അനുഷ്‌ക ശര്‍മ എന്നുമുതലാണ് ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയതെന്ന പരിഹാസം ഉയര്‍ത്തുന്നവരും കുറവല്ല. ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ബിസിസിഐയുടെ ഉള്ള വിശ്വാസ്യതകൂടി നഷ്ടമായെന്നാണ് ചില ആരാധകരുടെ ട്വീറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anushka Sharma Poses With Team India. Twitter Lashes Out At Cricket Board, London, Cricket, Photo, Social Network, Criticism, Bollywood, Actress, Virat Kohli, BCCI, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?