ഭാര്യ പുനര്‍ വിവാഹിതയാണെന്ന് കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

നോയിഡ: (www.kvartha.com 07.08.2018) ഭാര്യ പുനര്‍ വിവാഹിതയാണെന്ന് കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനീഷ കോഹ്ലിയെ ഗിരീഷ് ഭട്‌നാഗര്‍ വിവാഹം ചെയ്യുന്നത്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ഗിരീഷ് താമസിച്ചിരുന്ന അതേ അപാര്‍ട്ട്‌മെന്റില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരിയും താമസിച്ചിരുന്നത്.

ഡല്‍ഹിയിലായിരുന്നു ഗിരീഷ് ജോലി ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ ജോലി രാജിവെച്ചിരുന്നു. അടുത്തിടെയാണ് ഭാര്യയുടേത് പുനര്‍ വിവാഹമായിരുന്നുവെന്ന് ഗിരീഷ് അറിയുന്നത്.

National, Murder, Suicide

ഗിരീഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സഹോദരിയുമായി ഗിരീഷിന് അവിഹിതബന്ധമുണ്ടെന്ന് മനീഷ ആരോപിച്ചിരുന്നു.

തിങ്കളാഴ്ച മനീഷയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അപാര്‍ട്ട്‌മെന്റിലെത്തി പരിശോധിക്കുകയായിരുന്നു. മുറിയുടെ വാതില്‍ അകത്ത് നിന്ന് ലോക്ക് ചെയ്തതുകണ്ട് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയാണ് വാതില്‍ തുറന്നത്.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മനീഷയുടെ മൃതദേഹം. സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു ഗിരീഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: These developments had apparently disturbed the couple's relationship and led Girish Bhatnagar into depression, the police said.

Keywords: National, Murder, Suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?