ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമം: റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
വയനാട് (www.evisionnews.co): പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടു റവന്യൂ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു. വയനാട് പനമരം വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ എം.പി ദിനേശന്‍, വില്ലേജ് അസി. സിനീഷ് തോമസ് എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. തഹസില്‍ദാരുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
പുലര്‍ച്ചെ കാറുകളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കവെ അന്തേവാസികള്‍ തടഞ്ഞ് മാനന്തവാടി തഹസീല്‍ദാര്‍ സാജുവിനെ വിവരമറിയിക്കുകയായിരുന്നു. കലക്ടറേറ്റില്‍ നിന്നും മറ്റു സന്നദ്ധ സംഘടനകളില്‍ നിന്നും ക്യാമ്പിലേക്ക് കൊണ്ടുവന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കം കടത്തിക്കൊണ്ട് പോകാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥരെന്ന് ക്യാമ്പംഗങ്ങള്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോഷണം നടത്തുന്നതിനെതിരെയുള്ള ഐ.പി.സി 381-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ സുല്‍ത്താന്‍ ബത്തേരി കോടതിയിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.
Powered by Info News For You

Comments
Post a Comment