പ്രളയ ബാധിതര്‍ക്കുള്ള പ്രാര്‍ത്ഥനാ സംഗമത്തോടെ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പ്രളയക്കെടുതിയില്‍ തൊട്ടടുത്ത നാടുകളില്‍ മരണപ്പെട്ടവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമുള്ള പ്രാര്‍ത്ഥനാ സംഗമത്തോടെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല ഫ്രീഡം സ്‌ക്വയര്‍ സമാപിച്ചു. സ്വതന്ത്ര്യം സംരക്ഷിക്കാം, സമരം തുടരാം എന്ന പ്രമേയത്തില്‍ മൊഗ്രാല്‍ പുത്തൂരിലാണ് സംഗമം നടന്നത്. മതേതര വക്താക്കളുടെ കരങ്ങളില്‍ നിന്നും രാജ്യം അതിവേഗം ഫാസിസ്റ്റുകളുടെ കരങ്ങളിലേക്ക് നീങ്ങുകയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ സമര കാഹളം തുടരണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. 

പരിപാടിയില്‍ മേഖല ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ഇബ്രാഹിം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രതിജ്ഞ ചൊല്ലികൊടുത്തു. ദുരിത ബാധിതര്‍ക്കുള്ള പ്രാര്‍ത്ഥനാ സംഗമത്തിന് ജില്ലാ വൈസ് പ്രസിഡണ്ട വി.കെ മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് നേതാക്കളായ എസ്.പി. സ്വാലാഹുദ്ധീന്‍, എം.എ. ഖലീല്‍ മുട്ടത്തോടി, ഹമീദ് പരപ്പാടി, മുജീബ് കമ്പാര്‍ അവാര്‍ഡ് വിതരണം ചെയ്തു. ത്വല്‍ഹത്ത് ദേശീയ ഗാനം ആലപിച്ചു. ഹാഫിള് റാശിദ് ഫൈസി, എം.എ നജീബ്, റഫീഖ് ഹാജി കോട്ടക്കുന്ന്, ശിഹാബ് അണങ്കൂര്‍, ജംഷീര്‍ കടവത്ത്, അര്‍ശാദ് മൊഗ്രാല്‍ പുത്തൂര്‍, അജാസ് കുന്നില്‍, സാലിം ബെദിര, യൂസുഫ്, മുസ്തഫ കമ്പാര്‍, ഹക്കീം അറന്തോട്, ഹാരിസ് മൗലവി ഗാളിമുഖം, അബ്ദുല്‍ റഹ്മാന്‍ കെ, പി.ബി അബദുല്‍ റഹ്മാന്‍, ഫാറൂഖ് കടവത്ത്, ട്രഷറര്‍ സുഹൈല്‍ ഫൈസി കമ്പാര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?