കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 11.08.2018) കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. അഡൂര്‍ ബെളളച്ചേരിയിലെ ശാരദ (68), മകന്‍ മനോഹരന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ കുളത്തില്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്ന ശാരദയെയാണ് കാട്ടുപന്നി കുത്തിയത്. കാലിനും കൈക്കുമായിരുന്നു പരിക്കേറ്റത്.
ശാരദയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് പന്നി മനോഹരനെയും ആക്രമിച്ചത്. കൂര്‍ത്ത കൊമ്പു കൊണ്ടുള്ള ആക്രമണത്തില്‍ മനോഹരന്റെ കാലിനും കൈക്കും തലയ്ക്കും മാരകമായി പരിക്കേറ്റു. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെയും കാട്ടാനയുടെയും അക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഈ പ്രദേശത്തെ ജനങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pig Attack, Kasaragod, Adoor, Injured, News, Hospitalized, Mother and Son, Mother and son injured after pig attack
< !- START disable copy paste -->
Keywords: Pig Attack, Kasaragod, Adoor, Injured, News, Hospitalized, Mother and Son, Mother and son injured after pig attack
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment