ട്രോളന്മാരോട് കണ്ണന്താനം: 'ആ ഫോണോക്കെ ഒന്നു താഴ്ത്തിവെച്ച് ഒരു വിധവയെ എങ്കിലും സഹായിച്ചൂടെ'


(www.evisionnews.co) ട്രോളന്‍മാര്‍ക്ക് ഉപദേശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ താന്‍ കിടന്നുറങ്ങിയത് ട്രോളമാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം ട്രോളമാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയത്. 'ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു വിധവയെങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന് നല്ലതായിരിക്കും' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 21ാം തിയതിയാണ് ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വാര്‍ത്ത പങ്ക് വെച്ചത്. ക്യാമ്പില്‍ കിടക്കുന്ന ചിത്രങ്ങളും പങ്ക് വെച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ നാണക്കേടിലായ കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ അല്ല സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫാണ് മണ്ടത്തരം കാണിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?