അഷുതോഷ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

ന്യൂഡല്‍ഹി: (www.kvartha.com 14.08.2018)  ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കാരണം തികച്ചും വ്യക്തിപരമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 53കാരനായ അഷുതോഷ് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2014ലായിരുന്നു ഇത്. അതേസമയം രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമൊന്നും കൈകൊണ്ടിട്ടില്ല.

ഡല്‍ഹിയിലെ മൂന്ന് രാജ്യസഭ സീറ്റുകളെ ചൊല്ലി അഷുതോഷ് പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു.

എല്ലാ യാത്രകളും അവസാനിക്കും. ആം ആദ്മി പാര്‍ട്ടിയുമായുള്ള മനോഹരവും വിപ്ലവകരവുമായ എന്റെ ബന്ധവും അവസാനിച്ചിരിക്കുന്നു. എന്റെ രാജിക്കത്ത് പാര്‍ട്ടി കണ്‍ വീനര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തികച്ചും വ്യക്തിപരമായ കാരണമാണ് രാജിക്ക് പിന്നില്‍. എന്നെ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി- എന്നായിരുന്നു ഇത് സംബന്ധിച്ച് അഷുതോഷിന്റെ ട്വീറ്റ്.

മാധ്യമ സുഹൃത്തുക്കള്‍ക്ക്. ദയവായി എന്റെ സ്വകാര്യതയെ മാനിക്കൂ. ഇതില്‍ കൂടുതല്‍ എനിക്കൊന്നും പറയാനില്ല. ദയവായി സഹകരിക്കൂ എന്നും മറ്റൊരു ട്വീറ്റിലൂടെ അഷുതോഷ് പറഞ്ഞു.

അഷുതോഷിനെ രാജ്യസഭ സീറ്റിലേയ്ക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. രാജ്യസഭ സീറ്റിലേയ്ക്ക് പരിഗണിക്കപ്പെട്ട ഏഴ് പേരില്‍ ഒരാളായിരുന്നു അഷുതോഷ്. എന്നാല്‍ പാര്‍ട്ടി തിരഞ്ഞെടുത്ത മൂന്ന് പേര്‍ സഞ്ജീവ് സിംഗ്, സുഷീല്‍ ഗുപ്ത, എന്‍ ഡി ഗുപ്ത എന്നിവരായിരുന്നു.

National, AAP, Politics


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:  Every journey has an end. My association with AAP which was beautiful/revolutionary has also an end.I have resigned from the PARTY/requested PAC to accept the same. It is purely from a very very personal reason.Thanks to party/all of them who supported me Throughout.Thanks.

Keywords: National, AAP, Politics


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?