അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു


ഭോപ്പാല്‍ (www.evisionnews.co): അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി ദാരുണമായി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കറിപ്പാത്രത്തില്‍ വീണ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയപ്പോള്‍ കുട്ടിയുടെ നിലവിളി കേള്‍ക്കുകയായിരുന്നു. 
കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആസ്പത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ആസ്പത്രിയില്‍ നാലുദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ചികിത്സക്കിടെ ചൊവ്വാഴ്ച വൈകുന്നേരം കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദ സാഹചര്യം കാണുകയാണെങ്കില്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?