ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം

ന്യൂഡല്‍ഹി:(www.kvartha.com 19/08/2018) ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥനയാണ് പരസ്യത്തിലുള്ളത്. കേജ്‌രിവാളിന്റെ ചിത്രത്തോട് കൂടിയ പരസ്യത്തില്‍, ഡല്‍ഹിയിലെ ഓരോരുത്തരും ദുരിതമനുഭവിക്കുന്ന കേരളത്തോടൊപ്പമുണ്ടെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ സഹോദരി സഹോദരന്മാരെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.

News, New Delhi, National, Every Delhi resident stands with people of Kerala, Delhi Govt

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റു കാര്യങ്ങളും വ്യക്തമായി തന്നെ പരസ്യത്തിലുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാനുള്ള വെബ് വിലാസവും നല്‍കിയിട്ടുണ്ട്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ എസ്ഡിഎം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാനും ഡല്‍ഹി സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Every Delhi resident stands with people of Kerala, Delhi Govt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?