ജില്ലയില്‍ ആര്‍.എസ്.എസ് ആയുധപ്പുരകള്‍ പ്രവര്‍ത്തിക്കുന്നു: റെയ്ഡ് നടത്താന്‍ പോലിസ് ആര്‍ജ്ജവം കാണിക്കണമെന്ന് യൂത്ത് ലീഗ്

ഉപ്പള (www.evisionnews.co): ജില്ലയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധപ്പുരകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അവ കണ്ടെത്താനുള്ള തന്റേടം പിണറായി പോലിസ് കാണിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യുസഫ് ഉളുവാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി നടന്ന സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധീഖിന്റെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മദ്യവില്‍പനയെ എതിര്‍ത്ത യുവാവിനെ നിമിഷനേരം കൊണ്ടാണ് മാരകായുധവുമായി ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനവുമില്ലതെയാണ് റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി ആയുധവുമായി സംഘ് പരിവാര്‍ കുത്തി കൊലപ്പെടുത്തിയതും. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന ജില്ലയെ കലാപഭൂമിയാക്കാന്‍ സംഘ്പരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണിത്. അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ചുവിട്ട് നാടിന്റെ സമാധാനം തകര്‍ക്കുകയും മറുവിഭാഗത്തെ പ്രകോപിതരാക്കി വര്‍ഗീയ അജണ്ട നടപ്പിലാക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവര്‍ത്തനത്തനങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിദ്ധീഖിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും സഹായികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുസഫ് ള്ളുവാര്‍ ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?