കേരള ഹൗസില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കത്തിയുമായി യുവാവിന്റെ ആത്മഹത്യാ ശ്രമം; മുഖ്യമന്ത്രി തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവാവിന്റെ ആക്രോശം
ന്യൂഡല്‍ഹി: (www.kvartha.com 04.08.2018) ഡെല്‍ഹി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങിയ കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരള ഹൗസിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വന്‍ സുരക്ഷാവീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമല്‍ രാജിനെ പിടികൂടി ഡെല്‍ഹി പോലീസിനു കൈമാറി.
പൊളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ 7.30 മണി മുതല്‍ കയ്യില്‍ ബാഗും അതിനുള്ളില്‍ കത്തിയുമായി കേരള ഹൗസില്‍ കറങ്ങി നടക്കുകയായിരുന്നു വിമല്‍ രാജ്. എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരണം ആരായുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ രാവിലെ എട്ടുമണിയോടെ തന്നെ കേരളാ ഹൗസില്‍ എത്തിയിരുന്നു.
ഇവര്‍ക്കരികില്‍ നിലയുറപ്പിച്ച വിമലിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ പോലീസ് മാധ്യമപ്രവര്‍ത്തകനാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടി മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയതോടെ ബാഗില്‍ കരുതിയിരുന്ന കത്തിയുമായി ഇയാള്‍ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിലേക്ക് ചാടിയടുക്കുകയായിരുന്നു.
താന്‍ മരിക്കാന്‍ പോകുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമല്‍രാജ് വിളിച്ചുപറയുന്നുണ്ടായിരുന്നു. അഞ്ചിലേറെ തവണ തിരുവനന്തപുരത്തും ഡെല്‍ഹിയിലുംവച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ വിളിച്ചു പറഞ്ഞു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ച് കൈകള്‍ പുറകില്‍കെട്ടി കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരള ഹൗസിനകത്തും പുറത്തും ഇയാള്‍ കറങ്ങിനടക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords: Malayali Man Creates Ruckus With Knife At Kerala House, New Delhi, Politics, Suicide Attempt, Chief Minister, Pinarayi vijayan, Protection, Police, Video, National.
Powered by Info News For You

Comments
Post a Comment