അവധി ദിനത്തിലും തിരക്കൊഴിയാതെ പടന്നക്കാട് കാര്‍ഷിക കോളജിലെ വിഭവ സമാഹരണ കേന്ദ്രം

നീലേശ്വരം :(www.kasargodvartha.com 23/08/2018) പടന്നക്കാട് കാര്‍ഷിക കോളജിലെ വിഭവ സമാഹരണ കേന്ദ്രത്തില്‍ അവധി ദിനത്തിലും തിരക്കൊഴിഞ്ഞില്ല. പ്രളയ ദുരിതബാധിതര്‍ക്കായി സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം തുറന്ന മൂന്നു കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഓഗസ്റ്റ് 19 നു തുറന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമാണ്. ബക്രീദ് അവധി ദിനമായ ബുധനാഴ്ചയും അതിരാവിലെ ക്യാംപ് ഉണര്‍ന്നു. ക്യാംപിലേക്കുള്ള സാധന സാമഗ്രികളുമായി രാവിലെ മുതല്‍ തന്നെ ഒറ്റയ്ക്കും കൂട്ടായും ആളുകളും എത്തിത്തുടങ്ങി.

എഡിഎം, എന്‍.ദേവിദാസ്, ആര്‍ഡിഒ സി.ബിജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പ്രമോദ്, വില്ലേജ് ഓഫിസര്‍ പി.വി.തുളസിരാജ് എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ജീവനക്കാര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ വി.ഹരിദാസന്‍, ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വി.കെ.വിജയന്‍, നീലേശ്വരം പോസ്റ്റ് ഓഫിസിലെ പി.ചന്ദ്രന്‍ എന്നിവരും സാധനങ്ങള്‍ സ്വീകരിച്ചു തരംതിരിച്ചു.

News, Neeleswaram, Kasaragod, Kerala, Top-Headlines,Resource mobilization in Agricultural College at Pannanakkad without holidays


നീലേശ്വരം രാജാസ് എച്ച്എസ്എസ്, ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും ഇവരെ സഹായിക്കാനുണ്ടായിരുന്നു.എം.രാജഗോപാലന്‍ എംഎല്‍എ ക്യാംപ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ.കെ.പി.ജയരാജന്‍, കൗണ്‍സിലര്‍മാരായ പി.കുഞ്ഞിക്കൃഷ്ണന്‍, പി.കെ.രതീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. വിഭവ സമാഹരണ കേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍: 9497604200.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kasaragod, Kerala, Top-Headlines,Resource mobilization in Agricultural College at Pannanakkad without holidays


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?