നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹനാന്‍

തിരുവനന്തപുരം (www.evisionnews.co): പ്രളയക്കെടുതിക്ക് നടുവിലെ കേരളത്തിന്റെ ദുരിതാശ്വാസത്തിന് ഹനാന്റെ കരങ്ങളും. നാട്ടുകാര്‍ തനിക്ക് പിരിച്ചുനല്‍കിയ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാന്‍ സംഭാവന ചെയ്ത്. ആഴ്ച്ചകള്‍ക്കു മുമ്പാണ് ഹനാന്റെ അതിജീവനകഥകള്‍ വാര്‍ത്തയിലൂടെ പുറംലോകമറിഞ്ഞത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു കൂട്ടം ആളുകള്‍ ആക്ഷേപിച്ചുവെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ സഹായം ഹനാന് എത്തുകയായിരുന്നു. അങ്ങനെ പലയിടങ്ങളില്‍ നിന്നായി ലഭിച്ചതുക മാറ്റിവെച്ചാണ് ഹനാന്‍ പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?