ആറുവയസുകാരിക്ക് നായയുടെ ആക്രമണം: പെരിയാരത്തേക്ക് മാറ്റി

കാഞ്ഞങ്ങാട് (www.evisionnews.co): ആറുവയസുകാരിയായ കുട്ടിയുടെ മുഖം നായ കടിച്ച് വികൃതമാക്കി. ഇക്ബാല്‍ ജംഗ്ഷനിലെ അബുള്ളയുടെ മകള്‍ ഷിദക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. പെരുന്നാള്‍ ആഘോഷിക്കാനായി ഉമ്മ ഫഫീനയുടെ വീടായ പരപ്പ എടത്തോടെത്തിയതായിരുന്നു ഷിദ. വ്യഴാഴ്ച രാവിലെ വീട്ടുമുറ്റത്തു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നായടുയെ ആക്രമണത്തിനിരയാവുകയായിരുന്നു.
 
അയല്‍വീട്ടിലെ വളത്തുനായയാണ് കുട്ടിയെ അക്രമിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയുടെ നെറ്റിയിലും മുഖത്തുമാണ് പരിക്കേറ്റത്. നാട്ടുകാരും ബന്ധുക്കളും ഉടന്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഷിദ. വിദേശത്തായിരുന്ന പിതാവ് അബ്ദുള്ള പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയത് ആഘോഷിക്കാനാണ് ഷിദ കുടുംബത്തോടൊപ്പം എടത്തോടെത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?