രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു; സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പിണറായിയുടെ ഉറപ്പ്
തിരുവനന്തപുരം: (www.kvartha.com 25.08.2018) പ്രളയ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു സംസാരിച്ചു. എന്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് പിണറായി ഉറപ്പ് നല്‍കുകയും ചെയ്തു. പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി രത്‌നകുമാറിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചത്.
രത്‌നകുമാറുമായി സംസാരിച്ച അദ്ദേഹം ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ രത്‌നകുമാറിനോട് ചോദിച്ചറിഞ്ഞു. രത്‌നകുമാറിന് ആവശ്യമായ സഹായം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആറാട്ടുപുഴ സ്വദേശിയായ രത്‌നകുമാര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് വെച്ചാണ് അപകടത്തില്‍ പെട്ടത്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Thiruvananthapuram, Flood, Rain, Fishermen, Injured, CM, Phone call, Government, Support Declaration, CM provided help for injured fisherman.

Powered by Info News For You

Comments
Post a Comment