ഉപ്പളയിൽ യുവാവ് കുത്തേറ്റു മരിച്ചു
ഉപ്പള (www.evisionnews.co): ഉപ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു. സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖ് (21) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ ആണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. ഗുരുതമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപെട്ടു.
ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കുമ്പള സിഐ പ്രേംസദൻറെ നേത്രത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Powered by Info News For You

Comments
Post a Comment