സംസ്ഥാനത്തുടനീളം വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണമെന്ന് അധികൃതര്‍

കാസര്‍കോട് (www.evisonnews.co): സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അധികൃതര്‍. നാളെ കേരളം ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രളയ ബാധിത മേഖലകളില്‍ അപകടം ഒഴിവാക്കാന്‍ നാലായിരത്തോളം ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തുവച്ചിരുന്നു. വിവിധ ജില്ലകളിലായി നാല് 110കെവി സബ് സ്റ്റേഷന്‍, 33 കെവി സബ്‌സ്റ്റേഷന്‍, ആറ് വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ വൈദ്യുതി വിതരണം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?