പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല, പെയ്യില്ലെന്ന് പറഞ്ഞാല്‍ പെയ്യും; ജനങ്ങള്‍ക്ക് കാലാവസ്ഥ പ്രവചനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

കൊച്ചി:(www.kvartha.com 28/08/2018) ജനങ്ങള്‍ക്ക് കാലാവസ്ഥ പ്രവചനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് ദുരന്തത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചനങ്ങള്‍ പലപ്പോഴും ശരിയാകാത്തതിനാല്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല.

നമ്മുടെ കാലാവസ്ഥ വകുപ്പിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. മഴ പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാല്‍ പെയ്യും. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണം ജനം വിശ്വസിച്ചില്ല. അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനം ആരും കാര്യമായി എടുത്തില്ല.

News, Kochi, Kerala, E.Sreedharan, Accepting foreign aid for relief work is not honourable: E Sreedharan


അതേസമയം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു. 12 ലക്ഷം കോടി രൂപയുടെ ആസ്ഥിയുള്ള രാജ്യമാണ് ഇന്ത്യ. നവകേരള നിര്‍മിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, E.Sreedharan, Accepting foreign aid for relief work is not honourable: E Sreedharan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?