കേരളത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയും; മോദിയോട് സഹായം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി:(www.kvartha.com 16/08/2018) കേരളത്തിലേത് സമാനതകളില്ലാത്ത ദുരന്തമാണെന്നും കേന്ദ്രസഹായം അടിയന്തിരമായി അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാപ്രളയമാണ് കേരളം നേരിടുന്നത്. കേന്ദ്രത്തിന്റെ അകമഴിഞ്ഞ സഹായം അടിയന്തിരമായി കേരളത്തിന് നല്‍കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെയും ബുധനാഴ്ച വൈകുന്നേരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാടുമായി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടുമായി സംസാരിക്കാമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Rahul Gandhi, Chief Minister, Rahul Gandhi Speaks To PM On Kerala Floods: "Tragedy Without Parallel"

Powered by Info News For You

Comments
Post a Comment