സിദ്ദീഖിന്റെ കൊലപാതകം: സംഘ്പരിവാര്‍ ഒളിയജണ്ടകളുടെ തുടര്‍ച്ച: മുസ്ലിം ലീഗ്
ഉപ്പള (www.evisionnews.co): സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകം കാസര്‍കോട്ടും മഞ്ചേശ്വരത്തും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാര്‍ ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്ന ഒളി അജണ്ടകളുടെ തുടര്‍ച്ചയാണന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു സിദ്ധീഖിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും ഗൂഡാലോചകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ചുവിട്ട് നാടിന്റെ സമാധാനം തകര്‍ക്കുകയും മറു വിഭാഗത്തെ പ്രകോപിതരാക്കി.
വര്‍ഗീയ അജണ്ട നടപ്പിലാക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവര്‍ത്തനത്തനങ്ങളാണ് സംഘികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് .ഇത്തരം ദുഷ്‌ചെയ്തികളെ ഓരോന്നായി അവജ്ഞയോടെ സമാധാനകാംക്ഷി തള്ളി കളയുമ്പോള്‍ വിറളി പൂണ്ട സംഘികള്‍ അക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണന്നും അക്രമകാരികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ വേണ്ട നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും മണ്ഡലം നേതാക്കളായ ടി.എ മൂസ, എം. അബ്ബാസ്, അഷ്‌റഫ് കര്‍ള, പി.എച്ച് അബ്ദുല്‍ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍, ഹമീദ് കുഞ്ഞാലി ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment