ബന്തിയോട് കാറുകൾ കൂട്ടിയിടിച്ച്  രണ്ടുപേർക്കു പരിക്ക്

കുമ്പള (www.evisionnews.co): ബന്തിയോട് ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കൊടിയമ്മ ജമാഅത്ത് മുദരിസ് സക്കരിയ ഫൈസി (50), മകൻ മുഹമ്മദ് സഫ് വാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വോർക്കാടി സുംകത കട്ടയിലെ വീട്ടിൽ നിന്നും ജോലി സ്ഥലമായ കൊടിയമ്മയിലേക്ക് പോകുന്നതിനിടെ സക്കരിയ ഫൈസി സഞ്ചരിച്ച കെ.എൽ. 14 ടി 741 ഇയോൺ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?