ജനറല്‍ ആശുപത്രി കെട്ടിടത്തിലെ ജനറല്‍ ഗ്ലാസ് അടന്നുവീണ് ഡോക്ടറുടെ കാര്‍ തകര്‍ന്നു
കാസര്‍കോട് (www.evisionnews.co): ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജനറല്‍ ആശുപത്രി കെട്ടിടത്തിലെ ജനറല്‍ ഗ്ലാസ് അടന്നുവീണ് ഡോക്ടറുടെ കാര്‍ തകര്‍ന്നു. ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡോ. സുനില്‍ ചന്ദ്രന്റെ കാറിന് മുകളിലേക്കാണ് ഗ്ലാസ് അടര്‍ന്നുവീണത്. ഇതേ തുടര്‍ന്ന് 10,000ത്തോളം രൂപയുടെ കേടുപാട് സംഭവിച്ചു. ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ഐസിയു ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന ജനല്‍ ഗ്ലാസാണ് ശക്തമായ കാറ്റില്‍ അടര്‍ന്നുവീണത്. പരിസരത്ത് ആളുകളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.
Powered by Info News For You

Comments
Post a Comment