ഗുരുവായൂരില്‍ ഇല്ലം നിറ ആഘോഷിച്ചു, ആയിരങ്ങള്‍ പൂജിച്ച നെല്‍ക്കതിര്‍ ഏറ്റുവാങ്ങി

ഗുരുവായൂര്‍:(www.kvartha.com 14/08/2018) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഇല്ലം നിറ ആഘോഷിച്ചു. കാര്‍ഷിക സമൃദ്ധിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ ചടങ്ങില്‍ പങ്കെടുത്ത് ആയിരങ്ങളാണ് പൂജിച്ച നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങിയത്. രാവിലെ ആറരയോടെയാണ് ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങുകള്‍ക്ക് തുടക്കമായത്.

കിഴക്കേനടയില്‍ പ്രത്യകം തയ്യാറാക്കിയിരുന്ന മണ്ഡപത്തില്‍ ഒരുക്കിവെച്ചിരുന്ന 1200ഓളം കതിര്‍കറ്റകറ്റകള്‍ പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തലച്ചുമടായി കിഴക്കേ ഗോപുരനടയിലെത്തിച്ചു. അരിമാവണിഞ്ഞ് നാക്കില വെച്ചതിനു മുകളില്‍ സമര്‍പ്പിച്ച കതിര്‍കറ്റകളില്‍ കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരി തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി. ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ സമര്‍പ്പിച്ച കതിര്‍കറ്റ ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി അനിലേഷ് നമ്പൂതിരി നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ചു.

News, Guruvayoor, Kerala, Religion, Illamnira in Guruvayoor

13 കീഴ്ശാന്തി ഇല്ലങ്ങളില്‍ നിന്നുള്ള 60ഓളം കീഴ്ശാന്തിക്കാര്‍ കതിര്‍കറ്റകള്‍ തലയിലേറ്റി അനുഗമിച്ചു. കുത്തുവിളക്ക്, ശംഖ്, ചെണ്ട, ചേങ്ങില എന്നിവ അകമ്പടിയായി. നിറയോ നിറ ഇല്ലം നിറ വല്ലം നിറ വിളികളുമായി ഭക്തരും അനുഗമിച്ചു. നാലമ്പലത്തിനകത്തെ നമസ്‌കാര മണ്ഡപത്തില്‍ ദശപുഷ്പം, ആലില, മാവ്, പ്ലാവ്, നെല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകള്‍കൊണ്ടൊരുക്കിയ നിറക്കോപ്പില്‍ സമര്‍പ്പിച്ച കതിര്‍കറ്റകളില്‍ മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി മഹാലക്ഷമിപൂജ നടത്തി. തുടര്‍ന്ന് ഒരു കെട്ട് കറ്റ ഗുരുവായൂരപ്പന് സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

തുടര്‍ന്ന് ഗണപതി, അയ്യപ്പന്‍, ഭഗവതി എന്നീ ഉപദേവതകളുടെ ശ്രീലകങ്ങളിലും ഇല്ലം നിറച്ചു. പൂജിച്ച നെല്‍കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Kerala, Religion, Illamnira in Guruvayoor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?