വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: (www.kvartha.com 09.08.2018) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ ശിവക്ഷേത്രം, ശംഖുംമുഖം കടല്‍ തീരം എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് പിതൃതര്‍പ്പണം നടത്താനായി ക്രമീകരിച്ചിരിക്കുന്നത്.

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ അകത്തും പുറത്തുമായി ഏഴിലധികം ബലി മണ്ഡപങ്ങള്‍ ബലിതര്‍പ്പണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 250ല്‍ അധികം പേര്‍ക്ക് ഇവിടെ ബലിതര്‍പ്പണം നടത്താന്‍ സാധിക്കും. 50 ല്‍ അധികം ശാന്തിമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങള്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ നേരിട്ടെത്തി വിലയിരുത്തി. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സന്ദര്‍ശനത്തിനെത്തിയിരുന്നു.

Vavu ritual Preperations completed, Thiruvananthapuram, News, Religion, Temple, Visit, Kerala

തിരുവല്ലം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ 11 -ാം തീയതി പുലര്‍ച്ചെ രണ്ടുമണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഐഡി കാര്‍ഡ് പതിപ്പിച്ച ശാന്തിമാരായിരിക്കും ബലികര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക.

പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ബലിതര്‍പണത്തിന് എത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് കാര്യങ്ങള്‍ ഇക്കുറി ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vavu ritual Preperations completed, Thiruvananthapuram, News, Religion, Temple, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?