ഇടുക്കി കലക്ടറേറ്റില്‍ പെട്രോള്‍ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

തൊടുപുഴ: (www.kvartha.com 03.08.2018) ഇടുക്കി കലക്ടറേറ്റില്‍ പെട്രോള്‍ ഒഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. കലക്ടറേറ്റില്‍ എത്തിയ വീട്ടമ്മ കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുതോണി ടൗണില്‍ താമസിക്കുന്ന സാലി ആണു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു ഇടുക്കി പോലീസ് അറിയിച്ചു.

Woman attempts suicide on Collectorate premises, Thodupuzha, Local-News, News, Police, Suicide Attempt, Hospital, Treatment, Woman, Kerala

അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പോലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

Keywords: Woman attempts suicide on Collectorate premises, Thodupuzha, Local-News, News, Police, Suicide Attempt, Hospital, Treatment, Woman, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?