തിരക്കിനിടയില്‍ സ്ത്രീകളുടെ മുടി മുറിക്കുന്നത് പതിവാക്കിയ വിരുതന്‍ പിടിയില്‍; കുടുങ്ങിയത് യുവതിയുടെ മുടി മുറിക്കുന്നത് ഭര്‍ത്താവ് കണ്ടതോടെ

കോഴിക്കോട്: (www.kasargodvartha.com 25.08.2018) തിരക്കിനിടയില്‍ സ്ത്രീകളുടെ മുടി മുറിക്കുന്നത് പതിവാക്കിയ വിരുതനെ പോലീസ് പിടികൂടി. ഒരു സ്ത്രീയുടെ മുടി മുറിക്കുന്നത് ഭര്‍ത്താവ് കണ്ടതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ഇയാളുടെ സഞ്ചിയില്‍ നിന്നും നാലു സ്ത്രീകളുടെ മുറിച്ച മുടിയും പോലീസ് കണ്ടെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അബ്ദുല്‍ ഖാദറിനെ (46) യാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കോഴിക്കോട് മിഠായിത്തെരുവിലെ തിരക്കിനിടെ ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന യുവതിയുടെ മുടി ഇയാള്‍ മുറിക്കുകയായിരുന്നു. ഇത് യുവതിയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെ ഇയാളെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kozhikode, husband, Held, Top-Headlines, Man held for cutting hair of woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?