പ്രളയ മേഖലയില്‍ സന്നദ്ധ സേവകരായി കാസര്‍കോട്ടെ വിഖായ അംഗങ്ങള്‍


കുമ്പള (www.evisionnews.co): ദുരന്തബാധിത പ്രദേശത്ത് സന്നദ്ധ സേവകരായി കാസര്‍കോട്ടെ വിഖായ അംഗങ്ങള്‍. 15 വിഖായ അംഗങ്ങളാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്. ജില്ലയിലെ വിഖായ വളണ്ടിയര്‍മാര്‍ നേരത്തെ തന്നെ സേവനമനുഷ്ടിച്ച് വരികയാണ്. അതിന് പുറമേ വീണ്ടും കുമ്പള മേഖലയിലെ പുതിയ ടീമാണ് വ്യാഴാഴ്ച യാത്ര തിരിച്ചത്. കളമശേരി മേഖലയുടെ വിവിധ ഭാഗങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മേഖല വിഖായ സെക്രട്ടറി യൂസഫ് ബംബ്രാണയുടെ നേത്വത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാത്രി കാസര്‍കോട്ട് നിന്ന് യാത്രപുറപ്പെട്ടത്. ടീമംഗങ്ങളെ മേഖല പ്രസിഡണ്ട് റഫീഖ് ദാരിമി മന്‍ച്ച് സെക്രട്ടറി കബീര്‍ ഫൈസി പെരിങ്ങാടി അഭിനന്ദിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?