ആന്ധ്രയിലെ അനന്തപുരം ജില്ലയില്‍ നിന്ന് എട്ട് ലോഡ് ഭക്ഷ്യവസ്തുക്കള്‍ എത്തി

ആലപ്പുഴ: (www.kvartha.com 24.08.2018) ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് ഉപയോഗിക്കുന്നതിന് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ വകയായി എട്ട് ലോഡ് ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും എസ്.ഡി. കോളജിലെ സംഭരണ ശാലയിലെത്തി. സര്‍ക്കാരിന്റെ വകയായി അനന്തപുരം ജില്ലാ കളക്ടര്‍ ജി. വീരപാണ്ഡ്യന്‍ ആണ് ഇത്രയും ദുരിതാശ്വാസ സാധനങ്ങള്‍ ഇവിടെ എത്തിച്ചത്.


എട്ട് ലോറികളിലായി രണ്ടായിരം ക്വിന്റല്‍ അരി, 600 പെട്ടി ബിസ്‌ക്കറ്റ്, 600 വസ്ത്രങ്ങള്‍, 1500 സാരികള്‍ എന്നിവ കൂടാതെ പഞ്ചസാര, ഉപ്പ്, മുളക്, സാമ്പാര്‍ പൊടി, പായ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ജില്ലയിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.എം. കനകരാജ്, പ്രസാദ്, ഗുരുപ്രസാദ് എന്നിവരും ചരക്കിനെ അനുഗമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Flood, Rain, Alappuzha, Refugee Camp, Andhra Pradesh, Food, National, Relief Camp, 8 Load Foods from Andhra Pradesh. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?