കോക്ക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 04.08.2018) കോക്ക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ യാത്രക്കാരന്‍ അറസ്റ്റില്‍. ഇറ്റലിയിലെ മിലാനില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റിലാണ് യാത്രക്കാരിലൊരാള്‍ അതിക്രമിച്ചു കയറിയത്.

തുടര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ വിമാനം മിലാനിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ A1 138 എന്ന വിമാനത്തിലാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം രണ്ടര മണിക്കൂര്‍ വൈകി.

Man Tries To Enter Cockpit Of Air India Milan-Delhi Flight, Arrested,New Delhi, News, Arrested, Police, Passengers, Report, Business, National

വിമാനം മിലാനില്‍ ഇറങ്ങിയ ഉടന്‍ തന്നെ യുവാവിനെ അറസ്റ്റ് ചെയ്തു. എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുര്‍പ്രീത് എന്നയാളാണ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവ സമയത്ത് 250ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Tries To Enter Cockpit Of Air India Milan-Delhi Flight, Arrested,New Delhi, News, Arrested, Police, Passengers, Report, Business, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?