പൊട്ടിത്തെറി, കലഹം, ഒടുവില്‍ രാജി: സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി വിട്ടു
കേരളം (www.evisionnews.co): യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ വി.എം സുധീരന്‍ രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ മെയിലിലൂടെയാണ് രാജി വിവരം അറിയിച്ചത്. കോണ്‍ഗ്രസിന് കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ പിന്നാലെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുള്ള രാജി.
കെ.പി.സി.സി നേതൃത്വത്തിനെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് സുധീരന്‍ ഉയര്‍ത്തിയിരുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിപരമായടക്കം വിമര്‍ശനങ്ങള്‍ എയ്തശേഷം പാര്‍ട്ടി നേതൃത്വവുമായി സുധീരന്‍ അകല്‍ച്ചയിലായിരുന്നു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നും അഭിപ്രായപ്പെട്ടായിരുന്നു കലാപം. എന്നാല്‍ സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
Powered by Info News For You

Comments
Post a Comment