മലപ്പുറം മമ്പാട് ഭൂചലനം: കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം

 
മലപ്പുറം (www.evisionnews.co): മമ്പാട് പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി. ഇവിടത്തെ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. രാത്രി പത്തുമണിയോടെയാണ് സംഭവം. പ്രദേശത്ത് മൂന്നു തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി ഒന്‍പതോടെ നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടി. കലക്ടറേയും തഹസില്‍ദാരെയും വിവരം ധരിപ്പിച്ചു. നിലമ്പൂര്‍ ഡെപ്യൂട്ടര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ഒരുവീടിന് വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ പരിശോധനകള്‍ നടത്തും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?